പൈസക്കരി സ്കൂളിൽ ഭക്ഷണമേള നടത്തി
1486704
Friday, December 13, 2024 5:06 AM IST
പയ്യാവൂർ: പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിൽ നാലാം ക്ലാസിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെടുത്തി "ഊണിന്റെ മേളം' എന്ന പേരിൽ ഭക്ഷണമേള നടത്തി. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് മാനേജർ ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ, മുഖ്യാധ്യാപകൻ സോജൻ ജോർജ്, എസ്ആർജി കൺവീനർ ഷിൻസി ജോർജ് എന്നിവർ പ്രസംഗിച്ചു.
വീടുകളിൽ തയാറാക്കി എത്തിച്ച നിരവധി വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യ വിദ്യാർഥികൾക്ക് ഏറെ ആസ്വാദ്യകരമായി.