ജാഥയ്ക്ക് സ്വീകരണം നൽകി
1487034
Saturday, December 14, 2024 6:21 AM IST
ഇരിട്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 17ന് എഐടിയുസി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥം കേരളത്തിൽ നടത്തുന്ന പ്രക്ഷോഭ ജാഥയുടെ വടക്കൻ മേഖലാ ജാഥയ്ക്ക് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം സംഘടിപ്പിച്ചു. ജില്ലയിലെ പര്യടനത്തിന്റെ സമാപനം ഇരിട്ടിയിൽ നടന്നു.
ജാഥ സ്വീകരണ യോഗങ്ങളിൽ ജാഥ ലീഡർ ടി.ജെ. ആഞ്ചലോസ്, ജാഥാ ഡയറക്ടർ കെ.ജി. ശിവാനന്ദൻ, അഷറഫ്, വിജയൻ കുനിശേരി, പി.കെ. മൂർത്തി, കെ.വി. കൃഷ്ണൻ, ചെങ്ങറ സുരേന്ദ്രൻ, താവം ബാലകൃഷ്ണൻ, കെ. മല്ലി, എലിസബത്ത് അസീസി, കെ.സി. ജയപാലൻ, ആർ. പ്രസാദ്, സുബ്രമണ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു. ഇരിട്ടിയിലെ സമാപന സമ്മേളനം കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യ്തു. സംഘാടക സമിതി ചെയർമാർ പായം ബാബുരാജ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.ആർ. ലിജുമോൻ, ടി.ജെ. ആഞ്ചലോസ് എന്നിവർ പ്രസംഗിച്ചു.