മടമ്പം ഫൊറോനയിൽ ദീപിക തീവ്രപ്രചാരണ യജ്ഞത്തിന് ആവേശ്വോജ്വല തുടക്കം
1487599
Monday, December 16, 2024 6:36 AM IST
ചമതച്ചാൽ: കോട്ടയം അതിരൂപതയിൽ മടമ്പം ഫൊറോനയിൽ നടന്ന ദീപിക തീവ്ര പ്രചാരണ യജ്ഞം ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. ദീപിക കാലഘട്ടത്തിന്റെ പ്രവാചകസ്വരമാണെന്ന് ബിഷപ് പറഞ്ഞു.
ഇടവക വികാരി ഫാ. ജിബിൽ കുഴിവേലി വാർഷിക വരിക്കാരുടെ ലിസ്റ്റ് ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിലിന് കൈമാറി. ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പിൽ, സർക്കുലേഷൻ സീനിയർ മാനേജർ ജോർജ് തയ്യിൽ, ദീപിക പാരിഷ് റപ്രസെന്റേറ്റീവുമാരായ തോമസ് മുപ്രാപ്പളളിൽ, സൈമൺ പെരുവക്കുന്നേൽ, ഏരിയാ മാനേജർ ബിനോയ് മഞ്ഞളാങ്കൽ എന്നിവർ നേതൃത്വം നല്കി. മടന്പം, പയ്യാവൂർ, കണ്ടകശേരി ഇടവകകളിലും നിരവധി പേർ ദീപിക വരിക്കാരായി.