മട്ടന്നൂരില്‍ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
1487301
Sunday, December 15, 2024 6:48 AM IST
മട്ടന്നൂര്‍: മട്ടന്നൂരില്‍ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പി.കെ. ഭാസ്കരന്, പി. പ്രേമദാസന്, റുഖിയ, ടാപ്പിംഗ് തൊഴിലാളി എന്നിവര്‍ക്കാണ് കടിയേറ്റത്.
റുഖിയയെ വീടിനകത്ത് കയറിയാണ് കടിച്ചത്. നായയെ നാട്ടുകാര്‍ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റി. വെള്ളിയാഴ്ച കൊക്കയിലെ ഏഴു വയസുകാരിക്കും കടിയേറ്റിരുന്നു.
മട്ടന്നൂര്‍ നഗരസഭയിലെ പലഭാഗത്തും തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രി ഏഴായാൽ മട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം തെരുവ് നായകളുടെ പിടിയിലാണ്.