ശ്രീകണ്ഠപുരം നഗരസഭ കേരളോത്സവം
1487293
Sunday, December 15, 2024 6:48 AM IST
ശ്രീകണ്ഠപുരം: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ശ്രീകണ്ഠപുരം നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം 2024 കലാ, സാഹിത്യ മത്സരങ്ങൾ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ ഡോ. കെ. വി. ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി. ചന്ദ്രാംഗദൻ , ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാത്യു, വി.പി. നസീമ, കൗൺസിലർ കെ. വി. കുഞ്ഞിരാമൻ, കെ.വി. ഗീത, നഗരസഭ പിഎച്ച്ഐ, കെ.വി. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.