ഡിജിറ്റൽ റീസർവേ: അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്ന് സിപിഎം
1487300
Sunday, December 15, 2024 6:48 AM IST
കേളകം: പഞ്ചായത്തിലെ ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ കിഫയും, ചീങ്കണ്ണി പുഴ സംരക്ഷണ സമിതിയും കോൺഗ്രസും ബോധപൂർവം സൃഷ്ടിക്കുന്നതാണെന്ന് സിപിഎം.
കേളകത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് സിപിഎം ഏരിയ സെക്രട്ടറിയും കേളകം പഞ്ചായത്ത് പ്രസിഡന്റുമായ സി.ടി.അനീഷ്, ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, സിപിഎം ഏരിയാ കമ്മിറ്റി അംഗവും പാലുകാച്ചി വനസംരക്ഷണ സമിതി പ്രസിഡന്റുമായ കെ.സി. ജോർജ് കുപ്പക്കാട്ട്, അടയ്ക്കാത്തോട് ലോക്കൽ സെക്രട്ടറി എ.എ. സണ്ണി എന്നിവർ ആരോപണം ഉന്നയിച്ചത്. ഡിജിറ്റൽ റീ സർവേ വിവാദത്തിൽ കർഷക സംഘടനകളേയും കോൺഗ്രസിനെയും വിമർശിച്ചാണ് സിപിഎം വിശദീകരണവുമായി രംഗത്ത് വന്നത്.