വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് കാരുണ്യമതികളുടെ സഹായം തേടുന്നു
1486701
Friday, December 13, 2024 5:06 AM IST
ആലക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലക്കോട് പരപ്പയിലെ പൂമംഗലോരകത്ത് സുബൈർ (46) ചികിത്സയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. സുബൈർ സഞ്ചരിച്ച മിനിലോറി ടിപ്പറുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനകം വലിയ തുക ചികിത്സയക്കായി ചെലവഴിച്ചു. തുടർ ചികിത്സയക്കായി ഇനിയും 50 ലക്ഷത്തോളം രൂപ വേണ്ടിവരും. നിർധന കുടുംബാംഗമായ സുബൈറിന്റെ ചികിത്സാ ധനസഹായ സമാഹരണത്തിനായി ആലക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ ചെയർമാനായും ഫ്രാൻസിസ് മ്രാലയിൽ കൺവീനറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ച് ആലക്കോട് ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ചികിത്സാ സഹായം നൽകാൻ താത്പര്യമുള്ളവർ അക്കൗണ്ട് നന്പർ. 17110200003075, Ifsc: fdrl0001711 എന്ന നന്പറിൽ പണമയയ്ക്കാം. ഗൂഗിൾ പേ നന്പർ: 85903 11696, 80754 28695, 7560918261.