കണ്ണൂർ നോർത്ത് ചാമ്പ്യൻമാർ
1487592
Monday, December 16, 2024 6:36 AM IST
കണ്ണൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കായിക മേള കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. കോളജിൽ നടന്നു. ഇന്റർ യൂണിവേഴ്സിറ്റി ഡക്കാത്തലൺ ഗോൾഡ് മെഡൽ ജേതാവ് പി. റിജു ഉദ്ഘാടനം ചെയ്തു. ആറ് ഏരിയകളിൽ നിന്ന് നൂറോളം കായിക താരങ്ങൾ പങ്കെടുത്തു. കണ്ണൂർ നോർത്ത് ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ വിഭാഗങ്ങളിൽ ഡോ. മായ മോൾ, ബിജി വർഗീസ്, വൈശാഖ്, രത്നാകരൻ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. ഡോ. ഇ.വി. സുധീർ, ടി.ഒ. വിനോദ്കുമാർ, കെ. ഷാജി, സി.എം. സുധീഷ്കുമാർ, വി. സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി.