യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1487290
Sunday, December 15, 2024 6:48 AM IST
പയ്യാവൂർ: യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജസീർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പോലിസ് നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി.
യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിക്കൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസ് പി.ജോർജ് അധ്യക്ഷത വഹിച്ചു.
കെ.ടി.ഷബീർ, കെ.കെ.ഷഫീഖ്, കെ.അസ്മി, ആൽവിൻ ജോസഫ്, രഞ്ജി അറബി, അജിത്ത് മുരളി, ജോർജ് നീർവയലിൽ, ഷിജു കാവുമ്പായി, ഗോകുൽ കൃഷ്ണ, വിനു ജോർജ്, നന്ദകിഷോർ നടുവിൽ, ജെസീർ കണിയാർവയൽ, കോമള നാരായണൻ, സുപ്രിയ, ശബ്നം, അമൽ ഏറ്റുപാറ, ടി.നഹീൽ തുടങ്ങിയ എന്നിവർ നേതൃത്വം നൽകി.