കബഡി ടൂർണമെന്റ്: ജില്ലാ ടീം വനിതാ വിഭാഗം റണ്ണേഴ്സ് അപ്പ്
1486709
Friday, December 13, 2024 5:06 AM IST
വിദ്യാനഗർ: ദേശീയ സിവില്‍ സര്‍വീസസ് മീറ്റില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കാനായി കാസർഗോഡ് വിദ്യാനഗറിൽ നടന്ന സംസ്ഥാന പുരുഷ, വനിതാ കബഡി ടൂര്‍ണമെന്റ് വനിതാ വിഭാഗത്തില്‍ കണ്ണൂർ ജില്ലാ ടീമിന് റണ്ണേർസ് അപ്പ് കിരീടം.
ആതിഥേയരായ കാസർഗോഡ് ടീമിനാണ് വനിതാ വിഭാഗം ഒന്നാംസ്ഥാനം. കണ്ണൂർ ജില്ലാ ടീമംഗങ്ങളായ പി.പി. ഉഷ, വി.വി. ഷീബ, ത്രേസ്യാമ്മ ഫ്രാൻസിസ്, സുബിത പൂവട്ട, പി. സുനിത എന്നിവർ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
14 ജില്ലകളില്‍ നിന്നുള്ള പുരുഷ, വനിതാ ടീമുകള്‍ മത്സരിച്ച കബഡി മീറ്റില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ വിജയികള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. കാസർഗോഡ് ഉദയഗിരിയിലെ ജില്ലാ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അന്തര്‍ദേശീയ കബഡി താരം ജഗദീഷ് കുമ്പള മുഖ്യാതിഥിയായിരുന്നു.
ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹിമാന്‍, സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറി സുരേന്ദ്രന്, അശോകന് എന്നിവര്‍ പങ്കെടുത്തു.