പ്രായത്തെ ഓടിത്തോല്‍പ്പിച്ച് മിനി മാരത്തണ്‍
1487595
Monday, December 16, 2024 6:36 AM IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ സംഘടിപ്പിച്ച മിനി മാരത്തണ്‍ മത്സരത്തില്‍ ഷിബിന്‍ ആന്റോ (കോട്ടയം), റിജിന്‍ ബാബു (കോട്ടയം), ആനന്ദ് (മലപ്പുറം)എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പയ്യന്നൂര്‍ മാര്‍ഷല്‍ ആര്‍ട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമി സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന പവര്‍ ഫെസ്റ്റിന്റെ പ്രചാരണാര്‍ഥമാണു പരിപാടി സംഘടിപ്പിച്ചത്.
15 വയസിനു താഴെയുള്ള വിഭാഗത്തില്‍ അജ്നാസ്, കൃഷ്ണപ്രിയ എന്നിവരും വനിതകളില്‍ ശ്രീതു, വിഷ്ണുപ്രിയ ബിനോയ് എന്നിവരും 60 വയസിനു മുകളിലുള്ളവരില്‍ കരുണാകരന്, സി. നാരായണന് നായര്‍ എന്നിവര്‍ക്കും പ്രത്യേക സമ്മാനം ലഭിച്ചു.
60 വയസ് പിന്നിട്ടവര്‍ പ്രായത്തെ ഓടിത്തോല്‍പ്പിക്കുന്ന പ്രകടനമാണു കാഴ്ചവച്ചത്. പയ്യന്നൂര്‍ ഷേണായി സ്ക്വയറില്‍ തുടങ്ങിയ മിനി മാരത്തണ്‍ ടി.ഐ. മധുസൂദനന് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. പോത്തേര കൃഷ്ണന് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ്കുമാര്‍ മുഖ്യാതിഥിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മുന്നൂറോളം കായിക താരങ്ങള്‍ പങ്കെടുത്തു. 21 മുതല്‍ 24 വരെ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു പവര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.