തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു
Friday, April 11, 2025 3:28 AM IST
കാട്ടിക്കുളം (വയനാട്): തേനീച്ചയുടെ കുത്തേറ്റ് തോട്ടം തൊഴിലാളി മരിച്ചു. ആലത്തുർ എസ്റ്റേറ്റ് തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (59) വാണു മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. മരത്തിനു മുകളിലെ കൂട് പരുന്ത് ഇളക്കിയതിനെത്തുടർന്നാണ് ചുവട്ടിൽ ജോലി ചെയ്യുകയായിരുന്ന വെള്ളുവിനെ തേനീച്ചകൾ ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ വെള്ളുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമ്മിണി. മക്കൾ: സിന്ധു, വാസു. മരുമക്കൾ: സന്ധ്യ, അമ്മു.