കേരളത്തിലെ കേന്ദ്ര ഏജൻസി തലവന്മാരുടെ യോഗം വിളിച്ച് ഗവർണർ
Saturday, April 12, 2025 2:27 AM IST
തിരുവനന്തപുരം: കേരളത്തിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേയും ഏജൻസികളിലെയും തലവന്മാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
രാജ്ഭവനിൽ ഇന്നലെ വൈകുന്നേരം നടന്ന യോഗം രണ്ടു മണിക്കൂറോളം നീണ്ടു. സിബിഐ, ആദായനികുതി വകുപ്പ്, സൈനിക വിഭാഗങ്ങൾ അടക്കമുള്ള വിഭാഗങ്ങളിലെ ഉന്നതർ യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ഗവർണർ സംസ്ഥാനത്തെ കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ യോഗം വിളിച്ചത്. കേരളത്തിൽ 62 കേന്ദ്ര സ്ഥാപനങ്ങളാണുള്ളത്. ഇടയ്ക്കിടെ ഇത്തരത്തിലുള്ള യോഗങ്ങൾ വിളിച്ചുചേർക്കുമെന്നു ഗവർണർ വകുപ്പു മേധാവികളെ അറിയിച്ചു.