എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടപടികള്‍ താത്കാലികമായി തടഞ്ഞു
Saturday, April 12, 2025 2:26 AM IST
കൊച്ചി: എസ്എന്‍ഡിപി യോഗം ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
ബന്ധപ്പെട്ട എല്ലാ അപ്പീലുകളിലും ഒരുമിച്ചു വാദം കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മേയ് 20വരെ നടപടികള്‍ തടഞ്ഞ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എസ്എന്‍ഡിപി യോഗം സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെയാണു ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.