ഏഷ്യാനെറ്റിനെതിരായ പോക്സോ കേസ് റദ്ദാക്കി
Saturday, April 12, 2025 2:26 AM IST
കൊച്ചി: ഏഷ്യാനെറ്റ് ജീവനക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇരയെന്ന വ്യാജേന ജീവനക്കാരിയുടെ മകളെ ഉപയോഗിച്ചു വീഡിയോ നിര്‍മിച്ചുവെന്നാരോപിച്ച് മുന്‍ എംഎല്‍എ പി.വി.അന്‍വര്‍ നല്കിയ പരാതിയിലായിരുന്നു കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അടക്കം ആറുമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തപ്പെട്ട പോക്സോ കേസ് അടക്കമുള്ള മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കില്ലെന്നും ജസ്റ്റീസ് എ.ബദറുദ്ദീന്റെ ഉത്തരവില്‍ പറയുന്നു.
കേസിലെ വിചാരണനടപടികള്‍ കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കേയാണു ജീവനക്കാര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.