കത്തോലിക്ക കോൺഗ്രസ് വിദേശ വിദ്യാഭ്യാസ ബോധവത്കരണ വെബിനാർ
Sunday, April 13, 2025 1:26 AM IST
കൊച്ചി: വിദേശ വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ബോധവത്കരണ വെബിനാർ നടത്തും. നാളെ വൈകുന്നേരം ആറിനാണു വെബിനാർ.
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഓസ്ട്രേലിയയിലെ മലയാളി മന്ത്രി ജിൻസൺ ചാൾസ്, യുകെയിലെ കേംബ്രിഡ്ജ് മേയർ അഡ്വ. ബൈജു തിറ്റാല, വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജൺ ചെയർമാൻ ജോളി തടത്തിൽ, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ടോമി കക്കാട്ട്, ഫെബിൻ സിറിയക് എന്നിവർ സംസാരിക്കും. ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, റവ.ഡോ. ഫിലിപ്പ് കവിയിൽ, ഡോ. ജോസുകുട്ടി ഒഴുകയിൽ, സിജോ ഇലന്തൂർ, ബെന്നി ആന്റണി എന്നിവർ പങ്കെടുക്കും.
സൂം മീറ്റിംഗ് ഐഡി 879 6031 9738. പാസ്കോഡ് - gyc. വെബിനാർ ഗുഡ്നെസ് ടിവി യുട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യും.