കോഴിക്കോടിന്റെ അതിരൂപത പദവി ജൂബിലിസമ്മാനം: ഡോ. കളത്തിപ്പറന്പിൽ
Sunday, April 13, 2025 1:26 AM IST
കൊച്ചി: 102 വർഷം പൂർത്തിയാക്കിയ കോഴിക്കോട് രൂപതയ്ക്കു ഫ്രാൻസിസ് മാർപാപ്പ നൽകിയ ജൂബിലിസമ്മാനമാണ് അതിരൂപത പദവിയെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കേരള ലത്തീൻസഭയിലെ മൂന്നാമത്തെ അതിരൂപതയാണു കോഴിക്കോട്. മലബാറിന്റെ മണ്ണിൽ വിശ്വാസദീപനാളം കത്തിജ്വലിപ്പിച്ച മിഷനറിമാരുടെ ത്യാഗോജ്വലമായ ജീവിതങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് രൂപതയുടെ മുൻ മെത്രാനാണ് ഡോ. കളത്തിപ്പറന്പിൽ.