കെസിവൈഎം പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും
Sunday, April 13, 2025 1:26 AM IST
തിരുവല്ല: കെസിവൈഎം സംസ്ഥാന സമിതിയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മ പദ്ധതി പ്രകാശനവും നടന്നു.
തിരുവല്ല അതിരൂപത ആർച്ച് ബിഷപ് മാർ തോമസ് കൂറിലോസ് ഉദ്ഘാടനം ചെയ്തു. റീത്തുകൾക്ക് അതീതമായി ഒരൊറ്റ സമുദായാംഗങ്ങൾ എന്ന ചിന്തയിലൂടെ കെസിവൈഎം പ്രവർത്തകർ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. നേര്-പ്രതീക്ഷയുടെ ശബ്ദം എന്ന പേരിട്ടിരിക്കുന്ന സംസ്ഥാന സമിതിയുടെ കർമ്മപദ്ധതിയെക്കുറിച്ച് ചർച്ച നടന്നു. ഡയറക്ടർ ഫാ. ഡിറ്റോ കൂള ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, മിജാർക്ക് കേരള പ്രതിനിധി ബിജോ പി. ബാബു, എംസിവൈഎം ഗ്ലോബൽ പ്രസിഡന്റ് മോനു ജോസഫ്, ഫാ. ചെറിയാൻ കുരിശുമ്മൂട്ടിൽ, സിറിയക് വി. ജോൺ, ജെ.ആർ. അനൂപ്, വിപിൻ ജോസഫ്, സിസ്റ്റർ നോബർട്ട സിറ്റിസി, ജോഷ്ന എലിസബത്ത്, ജീന ജോർജ്ജ്, ജോസ്മി മരിയ ജോസ് എന്നിവർ പ്രസംഗിച്ചു.