ഫാ. ജയിംസ് കൊക്കാവയലില്‍ ചുമതല ഏറ്റെടുത്തു
Sunday, April 13, 2025 1:26 AM IST
ചങ്ങനാശേരി: സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗം ഫാ. ജയിംസ് കൊക്കാവയലില്‍ ചുമതല ഏറ്റെടുത്തു.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുമ്പാകെയാണ് ചുമതല ഏറ്റെടുത്തത്.
കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സന്നിഹിതനായിരുന്നു. നെടുംകുന്നം ഫൊറോനാ ഇടവകാംഗമാണ് ഫാ. ജയിംസ് കൊക്കാവയലില്‍.
സത്യദര്‍ശനം ദൈവശാസ്ത്ര മാസിക ചീഫ് എഡിറ്റര്‍, ചങ്ങനാശേരി മാര്‍ത്തോമാ വിദ്യാനികേതന്‍ ഡീന്‍ ഓഫ് സ്റ്റഡീസ്, കാര്‍പ് അതിരൂപതാ ഡയറക്ടര്‍, ദര്‍ശനം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍, അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി അതിരൂപതാ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരവേയാണ് പുതിയ നിയമനം.