തൃശൂർ പൂരം: ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ
Sunday, April 13, 2025 2:17 AM IST
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് ചട്ടമനുസരിച്ചുനടത്തുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
ശബ്ദമലിനീകരണ നിയന്ത്രണ ചട്ടമനുസരിച്ചായിരിക്കും വെടിക്കെട്ട് നടത്തുകയെന്നും പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമം കർശനമായി പാലിക്കുമെന്നും സർക്കാർ നിലപാട് വ്യക്തമാക്കി. സർക്കാരിന്റെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി.