ചികുൻഗുനിയ വ്യാപനം; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
Saturday, April 12, 2025 2:27 AM IST
തിരുവനന്തപുരം: ലോകത്തെ ചിലയിടങ്ങളിൽ ചികുൻ ഗുനിയ വ്യാപനമുണ്ടായ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദേശം.
ആഫ്രിക്കയുടെ കിഴക്കുഭാഗത്തെ ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ രോഗ വ്യാപനമുണ്ടായ സാഹചര്യത്തിലാണ് കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്.
പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകി. ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്.
അതിനാൽ കൊതുക് നശീകരണ പ്രവർത്തനം ഊർജിതമാക്കണം. വ്യക്തിഗത സുരക്ഷാ മുൻകരുതൽ വേണം. മഴക്കാലപൂർവ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.