കുടുംബ മഹാസംഗമം ഇന്ന്
Saturday, April 12, 2025 2:27 AM IST
കുടമാളൂര്‍: ചങ്ങനാശേരി അതിരൂപതയുടെയും ഹോളി ഫാമിലി കൃപാജ്യോതി പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ മഹാസംഗമം ഇന്നു രാവിലെ ഒന്‍പതു മുതല്‍ നാലു വരെ കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും.
ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. സിഎച്ച്എഫ് വികാര്‍ ജനറാള്‍ സിസ്റ്റര്‍ ഡോ. എല്‍സി സേവ്യര്‍ അധ്യക്ഷത വഹിക്കും.
ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം അനുഗ്രഹപ്രഭാഷണം നടത്തും. സിഎച്ച്എഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ആഷ ജോണ്‍, സിസ്റ്റര്‍ ജോസ്മിന്‍ മരിയ സിഎച്ചഎഫ്, ഫാ. ജിസണ് പോള്‍ വേങ്ങാശേരി, ജോയ്സ് മേരി ആന്റണി, സിസ്റ്റര്‍ ടെസ്റ്റിന് മേരി സിഎച്ച്എഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.