ആബേൽ വധം ;വീട്ടിൽ സുരക്ഷയ്ക്കു സ്ഥാപിച്ച കാമറയിലെ ദൃശ്യം തെളിവായി
Sunday, April 13, 2025 1:26 AM IST
മാള: സുരക്ഷയ്ക്കായി ആബേലിന്റെ വീട്ടിൽ സ്ഥാപിച്ച സിസി ടിവി കാമറകളിലെ ദൃശ്യങ്ങൾതന്നെയാണ് ഒടുവിൽ നാടിനെ ഞെട്ടിച്ച കൊലപാതകക്കേസിൽ നിർണായക സൂചന നൽകിയത്.
ഗൾഫിൽ ജോലിചെയ്യുന്ന ആബേലിന്റെ പിതാവ് അജീഷ് രണ്ടു മാസംമുന്പാണു നാട്ടിൽ വന്ന് വിദേശത്തേക്കു തിരിച്ചുപോയത്. പോകുംമുൻപാണ് വീട്ടിൽ സുരക്ഷാസംവിധാനമെന്ന നിലയിൽ സിസി ടിവി കാമറകൾ സ്ഥാപിച്ചത്.
ആ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിലാണു പ്രതിക്കൊപ്പം ആബേൽ പോകുന്നതായി കണ്ടതും അന്വേഷണം പ്രതിയിലേക്കെത്തിയതും.