കെട്ടിട ലൈസൻസിനു കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർക്കു സസ്പെൻഷൻ
Saturday, April 12, 2025 2:26 AM IST
കാക്കനാട്: കെട്ടിടത്തിന് ലൈസൻസ് നൽകാമെന്നു വാഗ്ദാനം ചെയ്ത് 8,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയിയെ അന്വേഷണവിധേയമായി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തു.
റസിഡൻഷൽ കെട്ടിടത്തിന് കൊമേഴ്സ്യൽ ലൈസൻസ് നൽകാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ പണം വാങ്ങിയത്. തൃക്കാക്കര നഗരസഭ സെക്രട്ടറിക്കു മുന്നിൽ പണം വാങ്ങിയതായി സമ്മതിക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.