സ്നേഹപൂർവം പദ്ധതി: അപേക്ഷാ തീയതി നീട്ടി
Saturday, April 12, 2025 2:26 AM IST
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതി 2024-25 അധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്ലോഡ് ചെയ്യുന്നതിനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് : http://kssm.ikm.in . 30 ന് ശേഷം തീയതി നീട്ടി നൽകില്ല.