ട്രൈബ്യൂണലിനെതിരേയുള്ള വഖഫ് ബോര്‍ഡിന്റെ ശ്രമങ്ങള്‍ സംശയകരം: കെആര്‍എല്‍സിസി
Sunday, April 13, 2025 1:26 AM IST
കൊച്ചി: മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ശ്രമങ്ങള്‍ സംശയകരമെന്ന് കെആര്‍എല്‍സിസി.
മുനമ്പത്തെ ഭൂമി വഖഫാണെന്ന് ഏകപക്ഷീയമായി തീരുമാനിച്ച ഘട്ടത്തില്‍ ബോര്‍ഡ് പരിശോധിക്കാതിരുന്ന വസ്തുതകള്‍ ട്രൈബ്യൂണല്‍ പരിഗണിക്കുന്നതില്‍ വഖഫ് ബോര്‍ഡ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത വ്യക്തമാണ്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയകരമാണ്. വഖഫ് ബോര്‍ഡില്‍ സര്‍ക്കാരിനു നിയന്ത്രണം സാധ്യമല്ലെങ്കില്‍ വഖഫ് മന്ത്രിയുടെ ആവശ്യമെന്തിനാണെന്നു വ്യക്തമാക്കണം. മന്ത്രി അബ്ദുള്‍ റഹ്മാന്റെ നിലപാടുകള്‍ തുടക്കംമുതൽ മുനമ്പം നിവാസികള്ക്കെതിരാണ്.
മുനമ്പം ജനതയുടെ പ്രശ്നപരിഹാരത്തിൽ സംസ്ഥാനസര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. പ്രശ്നപരിഹാരത്തിനുള്ള അധികാരവും സാധ്യതകളും ഉണ്ടായിട്ടും അതു പ്രയോജനപ്പെടുത്തി ഈ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി പ്രശ്നപരിഹാരത്തിന് തടസം നില്ക്കുന്നതും വൈകിപ്പിക്കുന്നതും അങ്ങേയറ്റം പ്രതിഷേധകരമാണെും കെആര്‍എല്‍സിസി ആരോപിച്ചു.