ബിജെപി ശ്രമം കലക്കവെള്ളത്തില്‍ മീൻ പിടിക്കാൻ: ബിനോയ് വിശ്വം
Saturday, April 12, 2025 2:26 AM IST
തിരുവനന്തപുരം: കലക്കവെള്ള ത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വിനാശകരമായ ബിജെപി സ്നേഹം ഗുണകരമാണോയെന്ന് ക്രിസ്ത്യന്‍ സഭകളിലെ എല്ലാ ശ്രേഷ്ഠ ഇടയന്മാരും ചിന്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്തെവിടെയുമുള്ള ഫാസിസ്റ്റുകളെപ്പോലെ ഭിന്നിപ്പുണ്ടാക്കാനാണ് മോദി ഗവണ്മെന്റിന്റെയും ശ്രമമെന്നും ബിനോയ് വിശ്വം പറഞ്ഞു.