മുനമ്പം: അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് വഖഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി
Saturday, April 12, 2025 2:28 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി തര്‍ക്കക്കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.
വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലെങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി വിധിക്കു വിധേയമായിട്ടായിരിക്കും. വഖഫ് ബോര്‍ഡ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നടപടി.
ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്മെന്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ട്രൈബ്യൂണൽ മുമ്പാകെ പറവൂര്‍ സബ് കോടതിയിലെ മുന്‍ ഉത്തരവിന്റെ രേഖകള്‍ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ടു വഖഫ് ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നു.
ട്രൈബ്യൂണല്‍ വഖഫ് ബോര്‍ഡിന്റെ ആവശ്യം നിരസിച്ചതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി മേയ് 26 ന് വീണ്ടും പരിഗണിക്കും.