ദേശീയ മറൈന്‍ ഫിഷറീസ് സെന്‍സസ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍
Sunday, April 13, 2025 1:26 AM IST
കൊച്ചി: അഞ്ചാമത് ദേശീയ മറൈന്‍ ഫിഷറീസ് സെന്‍സസ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും.
രാജ്യത്തെ 12 ലക്ഷം മത്സ്യത്തൊഴിലാളി വീടുകളില്‍നിന്നു മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, സാമൂഹിക- സാമ്പത്തിക നിലവാരം, മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ വിവരങ്ങളാണു ശേഖരിക്കുക.
മത്സ്യത്തൊഴിലാളി വിഭാഗത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റര്‍മാര്‍ ഒമ്പതു തീരദേശസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ സമുദ്ര മത്സ്യത്തൊഴിലാളികളുടെയും വീടുകളില്‍നിന്ന് വിവരശേഖരണം നടത്തും.