കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
Saturday, April 12, 2025 2:27 AM IST
പത്തനംതിട്ട: കോവിഡ് ബാധിതയായ ഇരുപതുകാരിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം.
ആംബുലന്‍സ് ഡ്രൈവറും കായംകുളം സ്വദേശിയുമായ നൗഫലിനാണ് (29) പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമേ 2.12 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍ രണ്ടുലക്ഷം അതിജീവിതയ്ക്കു നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 16 മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം.
പ്രതി കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി വിധി പ്രസ്താവിച്ചിരുന്നു. കൊട്ടാരക്കര ജയില്‍ നിന്നാണ് പ്രതിയെ രാവിലെ പത്തനംതിട്ട കോടതിയിലെത്തിച്ചത്. വിധി അറിഞ്ഞതിന് ശേഷം നൗഫലിനെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റി.