447 പേർ പോലീസ് സേനയുടെ ഭാഗമായി
Sunday, April 13, 2025 1:26 AM IST
കണ്ണൂർ: കേരള പോലീസിന്റെ വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 447 പേരുടെ പാസിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് സല്യൂട്ട് സ്വീകരിച്ചു. പരിശീലന കാലയളവിൽ മികവ് തെളിയിച്ച വിവിധ ബറ്റാലിയനുകളിലെ റിക്രൂട്ട് സേനാംഗങ്ങൾ ക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.
സേനാംഗങ്ങളിൽ 40 പേർ ബിരുദാനന്തര ബിരുദം, എംടെക് നേടിയവരും ഒന്പത് പേർ എംബിഎക്കാരും 33 ബിടെക്, 192 ബിരുദം നേടിയവരുമാണ്. നാല് ബിഎഡ് ബിരുദധാരികളും 39 ഡിപ്ലോമക്കാരും 129 പേർ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.