ദൈവം വിസ്മയങ്ങള്‍ സമ്മാനിക്കുന്നു; ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
Sunday, April 13, 2025 1:26 AM IST
കോഴിക്കോട്: ദൈവം എപ്പോഴും വിസ്മയങ്ങള്‍ തന്നുകൊണ്ടിരിക്കുകയാണെന്ന് ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെട്ട ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് ബിഷപ്സ് ഹൗസില്‍ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തിയ പ്രഖ്യാപനച്ചടങ്ങില്‍ നന്ദി പറയുകയായിരുന്നു ആദ്ദേഹം.
ഇങ്ങനെ ഒരു അവസരം ലഭിക്കാന്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഒരോരുത്തരേയും നന്ദിയോടെ ഓര്‍മിക്കുന്നു.
ദൈവത്തിന്റെ അനുഗ്രഹമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ഥനകളിലൂടെ ഇനിയും അതുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷിക്കാഗോയില്‍ ധ്യാനത്തിനിടെ ഡല്‍ഹിയില്‍നിന്നും വന്ന ഫോണ്‍കോളിലൂടെയാണ് വിവരം അറിയുന്നത്. വിവരം പുറത്തു പറയരുതെന്നും പറഞ്ഞു.
പലരും വിളിച്ചു ചോദിച്ചിട്ടും പുറത്തു പറഞ്ഞില്ല. പറയാന്‍ പാടില്ലാത്ത കാര്യമാണെന്നാണ് വിളിച്ചു ചോദിച്ചവരോട് താന്‍ പറഞ്ഞതെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.