കൊ​​​​ച്ചി: ത​​​​ന്‍റെ ഷൂ ​​​​മൂ​​​​ന്നു ല​​​​ക്ഷ​​​​ത്തി​​​​ന്‍റേ​​​​തെ​​​​ന്നു പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച സി​​​​പി​​​​എ​​​​മ്മു​​​​കാ​​​​ർ​​​​ക്ക് അ​​​​ത് 5,000 രൂ​​​​പ​​​​യ്ക്കു ത​​​​രാ​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

ഇ​​​​ന്ത്യ​​​​യി​​​​ല്‍ ആ ​​​​ഷൂ​​​​വി​​​​ന് 9,000 രൂ​​​​പ​​​​യാ​​​​ണു വി​​​​ല. പു​​​​റ​​​​ത്ത് അ​​​​തി​​​​നേ​​​​ക്കാ​​​​ള്‍ കു​​​​റ​​​​വാ​​​​ണ്. ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യു​​​​ടെ സ​​​​മ​​​​യ​​​​ത്ത് മോ​​​​ശം ഷൂ​​​​വാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്ത് ല​​​​ണ്ട​​​​നി​​​​ല്‍​നി​​​​ന്നു വാ​​​​ങ്ങി​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ഷൂ. 70 ​​​​പൗ​​​​ണ്ട് ആ​​​​യി​​​​രു​​​​ന്നു അ​​​​ന്ന​​​​ത്തെ വി​​​​ല. ഇ​​​​പ്പോ​​​​ള്‍ ര​​​​ണ്ടു വ​​​​ര്‍​ഷം ആ ​​​​ഷൂ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു. 5000 രൂ​​​​പ​​​​യ്ക്ക് ആ​​​​രു വ​​​​ന്നാ​​​​ലും ആ ​​​​ഷൂ ന​​​​ൽ​​​​കാം. അ​​​​പ്പോ​​​​ഴും ത​​​​നി​​​​ക്കു ലാ​​​​ഭ​​​​മാ​​​​ണ്- സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.


എ​​​​ഐ​​​​സി​​​​സി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ​​​​ത്തി​​​​യ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ഷൂ​​​​വാ​​​​ണ് ധ​​​​രി​​​​ച്ച​​​​തെ​​​​ന്ന സി​​​​പി​​​​എം സൈ​​​​ബ​​​​ർ ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ക്ലൗ​​​​ഡ്ടി​​​​ല്‍​റ്റി​​​​ന്‍റെ വി​​​​ല​​​​യേ​​​​റി​​​​യ ഷൂ​​​​വാ​​​​ണ് സ​​​​തീ​​​​ശ​​​​ന്‍ ധ​​​​രി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​ചാ​​​​ര​​​​ണം. മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ പ്രൈ​​​​സ് ടാ​​​​ഗ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ചി​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണ് സ​​​​തീ​​​​ശ​​​​ന്‍റെ ഫോ​​​​ട്ടോ​​​​യ്ക്കൊ​​​​പ്പം പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​തി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു വി.​​​​ഡി.​ സ​​​​തീ​​​​ശ​​​​ൻ.