ക്രൈസ്തവർക്കെതിരായ ആക്രമണങ്ങള്‍: കെസിവൈഎം ധര്‍ണ നടത്തി
Friday, April 11, 2025 3:28 AM IST
കൊച്ചി: രാജ്യത്തുടനീളം ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനസമിതിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകൾക്കുമുന്നില്‍ ധര്‍ണ നടത്തി.
സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന് കണിവയലില്‍ നിർവഹിച്ചു.
അഭിഷേക് പുന്നാംതടത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോബിന് മേലേമുറിയില്‍, ഡൊമിനിക് തോമസ്, ജിബിന്‍ പയസ്, സിസ്റ്റർ ലിജി തുടങ്ങിയവര്‍ പ്രസംഗിച്ചു.