ആശമാരുടെ സമരം: ലക്ഷ്യം വേറെയെന്ന് വിജൂ കൃഷ്ണൻ
Friday, April 11, 2025 3:28 AM IST
കണ്ണൂർ: ആശമാർ നടത്തുന്ന സമരത്തിന്റെ ലക്ഷ്യം വേറെയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ. ഈ സമരം കഴിഞ്ഞാൽ സംസ്ഥാന സർക്കാരിനെതിരേ മറ്റൊരു സമരവുമായി ഇത്തരക്കാർ വരും.
സംസ്ഥാന സർക്കാരിനെതിരേയല്ല കേന്ദ്രസർക്കാരിനെതിരേയാണ് ആശാവർക്കർമാർ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പിബി അംഗമായി തെരഞ്ഞെടുത്ത ശേഷം കണ്ണൂർ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജൂ കൃഷ്ണൻ.
സ്വകാര്യ മൂലധനത്തെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നത് നയവ്യതിയാനമല്ലെന്നും വിജൂ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.