വന്യജീവി ആക്രമണം: ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നതിന് ചട്ടമുണ്ടാക്കണമെന്ന് ജോസ് കെ. മാണി
Friday, April 11, 2025 3:28 AM IST
കോട്ടയം: വന്യമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഇറങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തുമ്പോള്‍ ദുരന്തനിവാരണ നിയമം പ്രയോഗിച്ച് അത് തടയുന്നതിനുള്ള ചട്ട നിര്‍മാണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം കേന്ദ്ര- വനം പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.
വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വ്യവസ്ഥ പ്രകാരം മനുഷ്യ സ്വരക്ഷയ്ക്കായി ഒരു വന്യമ്യഗത്തെ കൊല്ലുന്നത് കുറ്റകരമല്ലെന്ന് പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഈ വകുപ്പ് ഉപയോഗിക്കാന്‍ പലപ്പോഴും വനം വകുപ്പ് തയാറാകുന്നില്ല.
കെപിഎസ് മേനോന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്, വൈസ് ചെയര്മാന്മാരായ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബേബി, വിജി എം. തോമസ്, ചെറിയാന് പോളച്ചിറക്കല്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, മുഹമ്മദ് ഇഖ്ബാല്‍, ബെന്നി കക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.