എറണാകുളം റൂറൽ പോലീസ് മേധാവി എൻഐഎയിലേക്ക്
Friday, April 11, 2025 3:28 AM IST
ആലുവ: എറണാകുളം റൂറൽ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യിലേക്ക് മാറുന്നു.
എൻഐഎയുടെ ലക്നോ ഓഫീസിലേക്കാണ് പോകുന്നത്. 2023 നവംബറിലാണ് ആലുവയിൽ റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്.
2016 ബാച്ച് കേരള കേഡർ ഐപിഎസ് ഓഫീസറായ ഡോ. വൈഭവ് സക്സേന കാസർഗോഡ് ജില്ലാ പോലീസ് മേധാവിയായിരിക്കെയാണു ആലുവയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് എത്തിയത്.
ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ ഇദ്ദേഹം പീഡിയാട്രീഷൻകൂടിയാണ്. മാനന്തവാടി എഎസ്പി, കെഎപി ഒന്നാം ബറ്റാലിയൻ കമൻഡന്റ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എഎഐജി, തിരുവനന്തപുരം സിറ്റി ഡിസിപി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.