വഖഫ് ട്രൈബ്യൂണലില്‍ ഇന്നും വാദം തുടരും
Friday, April 11, 2025 2:17 AM IST
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ വഖഫ് ജഡ്ജ് ജയരാജന് തട്ടിലുള്പ്പെട്ട മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ മുമ്പാകെയുള്ള വാദം കേള്‍ക്കല്‍ ഇന്നും തുടരും.
ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള കേസില്‍ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് പറവൂര്‍ സബ് കോടതിയും ഹൈക്കോടതിയും പറഞ്ഞ വിധികളെപ്പറ്റിയാണ് ഇന്നലെയും വാദം കേട്ടത്.
പറവൂര്‍ കോടതിയുടെ വിധിന്യായത്തില്‍ ഉടനീളം ദാനഭൂമിയാണെന്ന് പറയുന്നുണ്ടെന്ന് ഫാറൂഖ് കോളജിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വഖഫ് ഇടപാടല്ല എന്നു പറയുന്നുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കാണിക്കുന്നതിനു നാലു രേഖകള്‍ വഖഫ് ബോര്‍ഡ് ഇന്നലെ ഹാജരാക്കി.
പറവൂര്‍ കോടതിയില്‍ ഫാറൂഖ് കോളജ് സമര്‍പ്പിച്ച സത്യവാങ്മൂലവും ഹാജരാക്കിയതില്പെടും.
മുനമ്പത്തെത് വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ 2019ലെ ഉത്തരവും തുടര്‍ന്ന് സ്ഥലം വഖഫ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനുള്ള രണ്ടാമത്തെ വിധിയും സംബന്ധിച്ച് വെള്ളിയാഴ്ച വാദം കേള്‍ക്കും.