ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്; 22ന് ഹാജരാകണം
Wednesday, April 9, 2025 2:40 AM IST
കൊച്ചി: ഗോകുലം ഗോപാലന് വീണ്ടും (ഇഡി നോട്ടീസ്. 22ന് ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിദേശനാണയ വിനിമയച്ചട്ട ലംഘനത്തിലെ (ഫെമ) തുടര്‍ചോദ്യംചെയ്യലിനാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം ഇഡി കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ ആറു മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഫെമ നിയമം ലംഘിച്ച് പ്രവാസികളില്‍നിന്നു ചിട്ടികള്‍ക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇതുമായി ബന്ധപ്പെട്ട് 2022ല്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ തുടര്‍നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഇഡി വ്യക്തമാക്കുന്നത്.