കടല്‍ മണല്‍ ഖനന പദ്ധതിക്കെതിരേ രാജ്ഭവനു മുന്നില്‍ ബഹുജന ശൃംഖല
Thursday, April 17, 2025 2:08 AM IST
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കടല്‍ മണല്‍ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തില്‍ മേയ് എട്ടിനു വൈകുന്നേരം നാലിന് രാജ്ഭവനു മുന്നില്‍ ബഹുജന ശൃംഖല സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ബഹുജന ശൃംഖലയുടെ മുന്നോടിയായി ഖനന കേന്ദ്രങ്ങളായി പ്രഖ്യാപിച്ച വര്‍ക്കല മുതല്‍ പൊന്നാനി വരെ ഈമാസം 22 മുതല്‍ 24 വരെ കടല്‍ സംരക്ഷണ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.