അംബേദ്കര്‍ വിശ്വരത്ന: ഗവര്‍ണര്‍
Wednesday, April 16, 2025 1:54 AM IST
കൊച്ചി: ഡോ. ബി.ആര്. അംബേദ്കര്‍ ലക്ഷക്കണക്കിനു പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ദീര്‍ഘദര്‍ശിയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
തൊഴില്‍ നിയമങ്ങള്‍, സാമ്പത്തിക ശാസ്ത്രം, സാമൂഹിക പരിഷ്കാരം തുടങ്ങി വിവിധ മേഖലകളില്‍ മാറ്റം കൊണ്ടുവന്ന് ലോകത്തിനു മാതൃകകള്‍ സമ്മാനിച്ച വ്യക്തിയായതിനാല്‍ അദ്ദേഹത്തെ വിശ്വരത്ന എന്നു വിളിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊച്ചിയില്‍ ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഡിഐസിസിഐ) സംഘടിപ്പിച്ച അംബേദ്കര്‍ ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.
ഡിഐസിസിഐ സ്ഥാപകനും ചെയര്‍മാനുമായ ഡോ. മിലിംഗ് കാംബ്ലെ അധ്യക്ഷത വഹിച്ചു. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, ഡിഐസിസിഐ ദേശീയ പ്രസിഡന്റ് രവികുമാര്‍ നാര, ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് പി.കെ. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.