മുനമ്പം: ചില രാഷ്ട്രീയപാർട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ഫാ. ആന്റണി വടക്കേക്കര
Thursday, April 17, 2025 2:09 AM IST
കൊച്ചി: മുനമ്പം വിഷയത്തില്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അത് ആളുകള്‍ക്കിടയില്‍ വൈകാരിക പ്രതികരണങ്ങള്‍ക്ക് വഴിവച്ചുവെന്നും സീറോമലബാര്‍ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര.
നിയമഭേദഗതികൊണ്ടു മാത്രം മുനമ്പത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ നിയമപരമായി മാത്രമേ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ നിയമപരമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും ഫാ. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വഖഫ് ട്രൈബ്യൂണലിന്മേലുള്ള അധികാരം ഉപയോഗിച്ചുകൊണ്ടുതന്നെ മുനമ്പത്തെ ജനങ്ങള്‍ക്കു നീതി നേടിക്കൊടുക്കാന്‍ തയാറാകണം.
അതിന് കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ മുന്നോട്ടുവരണം. വഖഫ് നിയമ ഭേദഗതിയോടു സംസ്ഥാനസര്‍ക്കാര്‍ കുറച്ചുകൂടി ഇച്ഛാശക്തിയോടെയും ക്രിയാത്മകമായും പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.