ഇനിയെന്നാണ് സർക്കാർ ഉറക്കമുണരുന്നത്: രമേശ് ചെന്നിത്തല
Wednesday, April 16, 2025 1:54 AM IST
തിരുവനന്തപുരം: വന്യമൃഗാക്രമണത്തിൽ ഇനിയെത്ര ജീവൻകൂടി പൊലിഞ്ഞാലാണ് സർക്കാർ ഉറക്കമുണരുകയെന്നു കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ഇന്നലെ അതിരപ്പള്ളിയിൽ രണ്ടു പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. സർക്കാരും വനംവകുപ്പും മലയോര ജനതയുടെ ജീവൻ രക്ഷിക്കാനുള്ള എന്തെങ്കിലുമൊക്കെ നടപടികളെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.