കെ.എം. ഏബ്രഹാം തുടരുന്നത് അഴിമതി ആരോപണം മായ്ക്കാൻ: ജേക്കബ് തോമസ്
Wednesday, April 16, 2025 3:09 AM IST
കൊച്ചി: അഴിമതിയാരോപണങ്ങള്‍ തേച്ചുമായ്ച്ചു കളയാനാണ് വിരമിച്ചശേഷവും കെ.എം. ഏബ്രഹാം അധികാരത്തില്‍ തുടരുന്നതെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്.
പരാതിക്കാരനായ ജോമോന് പുത്തന്പുരയ്ക്കലും ജേക്കബ് തോമസും ചേര്‍ന്നുള്ള നീക്കമാണ് സിബിഐ അന്വേഷണത്തിനു കാരണമെന്ന് കെ.എം. ഏബ്രഹാം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ജേക്കബ് തോമസിന്റെ പ്രതികരണം.
കള്ളം പറയുന്നതില്‍ ഏബ്രഹാം വിദഗ്ധനാണ്. തനിക്കെതിരേ ഉണ്ടെന്നു പറയുന്ന കേസ് ഹൈക്കോടതിതന്നെ തള്ളിക്കളഞ്ഞതാണ്. എം. ശിവശങ്കർ ചെയ്ത കാര്യങ്ങള്‍ ചെയ്യാനാണ് മുഖ്യമന്ത്രി ഏബ്രഹാമിനെ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്.
ശിവശങ്കർ ചെയ്തത് സ്വപ്ന സുരേഷ് വിളിച്ചുപറഞ്ഞു. അതുപോലെ ഏബ്രഹാം ചെയ്ത കാര്യങ്ങളും ഏതെങ്കിലും സ്വപ്ന സുരേഷ് ഒരിക്കല്‍ പറയും. ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രിക്കും എതിരാണെന്ന് ജേക്കബ് തോമസ് പറഞ്ഞു.