കുരിശിനെ അവഹേളിക്കുന്നവര്‍ ക്രൈസ്തവരെ അപമാനിക്കുന്നു: വി.സി. സെബാസ്റ്റ്യന്‍
Thursday, April 17, 2025 2:09 AM IST
കൊച്ചി: ക്രൈസ്തവസമൂഹം വിശുദ്ധമായി കരുതുന്ന കുരിശിനെ അവഹേളിക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളെയൊന്നാകെ അപമാനിക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
ക്രൈസ്തവര്‍ നേരിടുന്ന ഭീഷണികളെയും അക്രമങ്ങളെയും അപലപിക്കുകയും അതിനെതിരേ ശബ്ദിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വം കുരിശിനോടു കാണിക്കുന്ന അവഹേളനത്തില്‍ നിശബ്ദരായിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
തൊമ്മന്‍കുത്തിലെ കുരിശ് പിഴുതെറിഞ്ഞ ഭരണസംവിധാന ധിക്കാരം മതനിന്ദയാണ്. ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തിനുമുമ്പില്‍ ഇനിയും തലകുനിച്ചാല്‍ വരാനിരിക്കുന്നത് മതേതരത്വത്തെ വെല്ലുവിളിക്കുന്നതും മതസൗഹാര്‍ദം തകര്‍ക്കുന്നതുമായ വലിയ അപകടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.