‘ശരപഞ്ജരം’ വീണ്ടും വെള്ളിത്തിരയിൽ
Thursday, April 17, 2025 2:08 AM IST
കൊച്ചി: നടന് ജയൻ നായകനായി അഭിനയിച്ച് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ‘ശരപഞ്ജരം’ വീണ്ടും തിയറ്ററുകളിലേക്ക്.
നാലര ദശാബ്ദത്തിനുശേഷമാണ് പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ റോഷിക എന്റര്‍പ്രൈസസ് ചിത്രം വീണ്ടും ബിഗ് സ്ക്രീനില്‍ എത്തിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
25ന് ചിത്രം കേരളത്തിലെ 65 ഓളം തിയേറ്ററുകളില്‍ റിലീസ് ചെയ്യും