പദ്ധതി കാലാവധി നീട്ടി
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: 1986 മുതൽ 2017 മാർച്ച് വരെയും 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയും ആധാരങ്ങളിൽ വിലകുറച്ച് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്ത അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ സെറ്റിൽമെന്റ് സ്കീം, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി എന്നിവയുടെ കാലാവധി 2025 ഡിസംബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി.
പ്രസ്തുത കാലയളവുകളിൽ രജിസ്റ്റർ ചെയ്തതും അണ്ടർവാല്യുവേഷൻ നടപടികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമായ കേസുകൾക്ക് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതാണെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.