ഉപതെരഞ്ഞെടുപ്പ്: നിലന്പൂർ ബൈപ്പാസിന് 227.18 കോടി
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനം ഏതു നിമിഷവുമുണ്ടാകാമെന്നിരിക്കേ നിലന്പൂർ ബൈപ്പാസ് റോഡ് നിർമാണത്തിന് ധനാനുമതി നൽകി സംസ്ഥാന സർക്കാർ.
ബൈപ്പാസ് റോഡ് നിർണാണത്തിന് 227.18 കോടി രൂപയുടെ പദ്ധതിക്കാണ് ധനാനുമതി നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിർമിക്കുക. പദ്ധതിക്കായി 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു.
2023 ഓഗസ്റ്റിലാണ് ആഘാതപഠന റിപ്പോർട്ട് വന്നത്. നിലന്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാനും നിലന്പൂർ ബൈപാസ് സഹായിക്കും.