പകൽ താപനില ഉയരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Thursday, April 17, 2025 2:09 AM IST
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ പകൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്ട് കൂടിയ താപനില 37 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പകൽ താപനില 36 ഡിഗ്രി വരെയും ഉയരാനാണ് സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.