ആംബുലൻസ് തടഞ്ഞു, സംഘർഷം
Wednesday, April 16, 2025 3:09 AM IST
ചാലക്കുടി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസിസ്ത്രീയുടെ മൃതദേഹവുമായി തൃശൂർ ജില്ലാ ആശുപത്രിയി ലേക്കു പുറപ്പെട്ട ആംബുലൻസ് തടഞ്ഞതിനെതുടർന്ന് സംഘർഷം.
അംബികയുടെ മൃതദേഹവുമായി പോകാൻ ശ്രമിച്ച ആംബുലൻസാണ് ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ തടഞ്ഞത്.
ജില്ലാ കളക്ടർ സ്ഥലത്തെത്തി മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം സംബന്ധിച്ചു തീരുമാനം ഉണ്ടാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഏറെസമയം കഴിഞ്ഞിട്ടും കളക്ടർ എത്തിയില്ല.
സബ് കളക്ടർ അഖിൽ വി. മേനോനുമായി എംപി സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരു വഴിയിലൂടെ ആംബുലൻസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്.
എന്നാൽ, ആദിവാസികളും ആംബുലൻസ് തടഞ്ഞവരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഒടുവിൽ പോലീസ് പ്രതിഷേധക്കാരെ തള്ളിമാറ്റി ആംബുലൻസ് കടത്തിവിടുകയായിരുന്നു.